ഡി.ജി.പിയുടെ നിയമനത്തെക്കുറിച്ചു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുല്ലപ്പള്ളിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് കോടിയേരി പറഞ്ഞു. നരേന്ദ്ര മോദിയെ കണ്ടാൽ മുട്ടു വിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. മുല്ലപ്പള്ളിയില്‍ നിന്ന് ഇത്തരം മോശമായ പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നു. മന്ത്രി എന്ന നിലയില്‍ ഫയലില്‍ കണ്ട കാര്യത്തില്‍ മുല്ലപ്പള്ളി അന്ന് നടപടി എടുക്കാഞ്ഞത് എന്തു കൊണ്ടാണെന്നും കോടിയേരി ചേദിച്ചു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്‍.ഐ.എ മേധാവിയായിക്കെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെയും ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. ഗുരുതര ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ഇതിനുള്ള പ്രത്യുപകാരമായിട്ടാണ് ബെഹ്റയെ ഡി.ജി.പിയാക്കാന്‍ പിണറായി വിജയനോട് മോദി നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.