Wednesday, April 24, 2024
HomeNationalഡ്രോണുകൾക്ക് കർശന നിയന്ത്രണങ്ങൾ ; ഓരോ പറക്കലിന് മുന്‍പും മൊബൈല്‍ ആപ്പുവഴി അനുവാദം എടുക്കണം.

ഡ്രോണുകൾക്ക് കർശന നിയന്ത്രണങ്ങൾ ; ഓരോ പറക്കലിന് മുന്‍പും മൊബൈല്‍ ആപ്പുവഴി അനുവാദം എടുക്കണം.

ഡ്രോണുകൾ ഇനി നിയമവിധേയമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. രജിസ്റ്റര്‍ ചെയ്ത ശേഷം നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ് ഉപയോഗം. ഡ്രോണുകള്‍ രാജ്യത്ത് ഉപയോഗിക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 50 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷനു ശേഷവും ഡ്രോണ്‍ ഇഷ്ടാനുസരണം പറത്താനുള്ള അനുവാദം ഉണ്ടായിരിക്കില്ല. രജിസ്ട്രേഷന് ശേഷം ഓരോ പറക്കലിന് മുന്‍പും മൊബൈല്‍ ആപ്പുവഴി അനുവാദം എടുക്കണം.

ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 30 ദിവസത്തെ സമയമാണ് വ്യോമയാന മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ സ്വന്തമാക്കിയാല്‍ മാത്രമേ ജനുവരി ഒന്ന് മുതല്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കു എന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്ഹ അറിയിച്ചു. ഡ്രോണുകളുടെയും പൈലറ്റുമാരുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍ പ്രോസസാണ് പൂര്‍ത്തീകരിക്കുന്നത്.

ഡ്രോണ്‍ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങളും ബാധകമാണ്. പകല്‍ സമയങ്ങളില്‍ 400 അടിക്കു മുകളില്‍ പറത്താന്‍ പാടില്ല. കൂടാതെ ഡ്രോണ്‍ നിരോധിത മേഖലയായി അറിയപ്പെടുന്ന വിമാനത്താവളങ്ങള്‍, രാജ്യാന്തര അതിര്‍ത്തികള്‍, സേനാത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്.അടുത്ത നടപടിയായി ഡ്രോണ്‍ പോര്‍ട്ടുകളും എയര്‍ കൊറിഡോറുകളും ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അവയവമാറ്റം അടക്കമുള്ള സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാണ് ഇത്. ഡ്രോണ്‍ 2.0. പദ്ധതിയിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും. ടാക്സി, കൊറിയര്‍ സേവനം, കൃഷി, തുടങ്ങിയ മേഖലകളിലേക്ക് ഡ്രോണ്‍ ഉപയോഗം വ്യാപിപ്പിക്കാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments