Thursday, March 28, 2024
HomeInternationalയേശുവിന്റെ യഥാര്‍ത്ഥ രൂപം ഫൊറന്‍സിക് ഇന്റ‌ര്‍പോളജി ഉപയോഗിച്ചു കണ്ടെത്തി

യേശുവിന്റെ യഥാര്‍ത്ഥ രൂപം ഫൊറന്‍സിക് ഇന്റ‌ര്‍പോളജി ഉപയോഗിച്ചു കണ്ടെത്തി

യേശുവിന്റെ യഥാര്‍ത്ഥ രൂപം ഫൊറന്‍സിക് ഇന്റ‌ര്‍പോളജി ഉപയോഗിച്ചു കണ്ടെത്തി. ചിത്രങ്ങളിലും പെയിന്റിംഗിലും കാണുന്ന രൂപമല്ല യേശുവിനെന്നാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റ‍ര്‍ യൂണിവേഴ്സിറ്റിയിലെ ഫോറന്‍സിക് വിഭാഗം ഗവേഷക‌ര്‍ പറയുന്നത് . നീണ്ട് മെലിഞ്ഞ ശരീരവും വെളുത്ത നിറവും നീളന്‍ മുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള യേശുവിന്റെ രൂപം പ്രചരിപ്പിച്ചത് റോമാക്കാരെന്നാണ് പുതിയ കണ്ടെത്തല്‍.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റ‍ര്‍ യൂണിവേഴ്സിറ്റിയിലെ ഫോറന്‍സിക് വിഭാഗം വിദഗ്ദ്ധന്‍ റിച്ചാര്‍ഡ് നീവ് ആണ് തെളിവ് സഹിതം ഇത് മുന്നോട്ട് വച്ചത്. ഏറെ കാലത്തെ പഠനത്തിന് ശേഷമാണ് യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം തയ്യാറാക്കിയത്. ഇരുണ്ട നിറമുള്ള യേശു പഴയ ഘടനയില്‍ നിന്ന് വിഭിന്നമായ രൂപമാണ്.

ആരോഗ്യമുള്ള ശരീരമുള്ള യേശുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണുള്ളത്. മാത്രമല്ല നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നും റിച്ചാര്‍‌ഡ് പഠനത്തിലൂടെ വ്യക്തമാക്കുന്നു.യേശുവിന്റെ ചിത്രത്തില്‍ കാണുന്ന രൂപം ആദ്യ കാലങ്ങളില്‍ ജീവിച്ചിരിക്കുന്നവരുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്ന് റിച്ചാ‌ര്‍‌ഡ് വിശദമാക്കുന്നു.

പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ ഫൊറന്‍സിക് ഇന്റ‌ര്‍പോളജി ഉപയോഗിച്ചിട്ടാണ് യേശുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയത്.പ്രാഥമിക രൂപം തയ്യാറാക്കുന്നതിന് ബെെബിളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

തലയോട്ടിയുടെ രൂപം തയ്യാറാക്കിയെങ്കിലും യേശുവിന്റ മുഖം കണ്ടെത്താന്‍ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ ഭക്ഷണ രീതിയും ജീവിത ശെെലിയും പരിശോധിച്ചിട്ടാണ് രൂപഘടന കണ്ടെത്തിയത്. ഇപ്പോഴത്തെ യേശുവിന്റെ രൂപം തയ്യാറാക്കിയതില്‍ റോമാക്കാരുടെ പ്രചാരണമാണെന്നാണ് റിച്ചാര്‍ഡ് നീവ് പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments