Saturday, December 14, 2024
HomeInternationalചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന 3 പാറക്കഷ്ണങ്ങള്‍ ലേലത്തില്‍ പിടിച്ചത് 855000 ഡോളറിന്

ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന 3 പാറക്കഷ്ണങ്ങള്‍ ലേലത്തില്‍ പിടിച്ചത് 855000 ഡോളറിന്

Reporter : P P Cherian, Dallas

ന്യൂയോര്‍ക്ക്: അമ്പത് വര്‍ഷം മുമ്പ് ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മൂന്ന് പാറക്കഷ്ണങ്ങള്‍ നവംബര്‍ 29 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 855000 ഡോളറിന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത അമേരിക്കക്കാരന്‍ സ്വന്തമാക്കി.

ആളില്ലാതെ യന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട 1970 ലെ സോവിയറ്റ് ലൂനാ 16 മിഷനാണ് ചന്ദ്രനില്‍ നിന്നും പാറക്കഷ്ണങ്ങള്‍ ഭൂമിയിലെത്തിച്ചത്.

195660 കാലഘട്ടത്തില്‍ സോവിയന്റ് സ്‌പേയ്‌സ് പ്രോഗ്രാം മുന്‍ ഡയറക്ടര്‍ സര്‍ജി കൊറൊലൊവിന്റെ വിധവയുടെ കൈയ്യിലായിരുന്നു ലേലം ചെയ്യപ്പെട്ട പാറക്കഷ്ണങ്ങള്‍. ഭര്‍ത്താവിന്റെ സ്മരണക്കായി സോവിയറ്റ് യൂണിയന്‍ ഭരണാധികാരികളാണ് ഇവരെ ഇത് ഏല്‍പ്പിച്ചത്.

1970 സെപ്റ്റംബറിലാണ് ലൂനാ 16 ചന്ദ്രനിലിറങ്ങിയത്. 25 സെന്റീമീറ്റര്‍ ആഴത്തില്‍ ചുരന്നാണ് പാറക്കഷ്ണങ്ങള്‍ ശേഖരിച്ചത്.

ചന്ദ്രനിലെ ഒരു പാറക്കഷ്ണം എന്നതിലുപരിയായി ചാന്ദ്രിക ദൗത്യത്തില്‍ അനേകരുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നിട്ടുള്ളത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതായി യു എസസ്സിലെ ഇതിന്റെ വില്‍പ്പന നടത്തിയവര്‍ അവകാശപ്പെട്ടുയ

1993 ല്‍ ഇതേ പാറക്കഷ്ണങ്ങള്‍ ലേലത്തില്‍ പോയത് 442500 ഡോളറിനായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments