വരട്ടാര്‍ പുനരുജ്ജീവന ശില്‍പ്പശാല വഞ്ചിപ്പോട്ടില്‍ കടവില്‍

ജനകീയ പങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വരട്ടാര്‍ പുനരുജ്ജീവന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വരട്ടാര്‍ പുനരുജ്ജീവന ശില്പശാല ഡിസംബര്‍ മൂന്നിനും, നാലിനും   ചെങ്ങന്നൂര്‍ ഇടനാട് വഞ്ചിപ്പോട്ടില്‍ കടവില്‍ നടക്കും. മൂന്നിന് രാവിലെ 10ന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി  ശില്പശാല ഉദ്ഘാടനം ചെയ്യും. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാത്യു ടി.തോമസ് എം.എല്‍.എ, വീണാ ജോര്‍ജ് എം.എല്‍.എ, ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി എന്‍. സീമ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഗോപാല്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബുരാജന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ആനി മേരി ചെറിയാന്‍, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റ്റി. അനസൂയ ദേവി, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍,  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ്, വരട്ടാര്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.ആര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. ശില്പശാല സമാപന സമ്മേളനം ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിന് ധനമന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.