കായംകുളത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച

കായംകുളത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. പുള്ളിക്കണക്ക് സുരേന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.75 പവന്‍ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും നഷ്ടമായി. 15,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷണപോയിട്ടുണ്ട്.ഡിസംബര്‍ 31 ന് വീടുപൂട്ടി തിരുവനന്തപുരത്തുള്ള ബന്ധവീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ഭാഗം തര്‍ത്തിരിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.