മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന കോടതി വിധിയെ പിണറിയിയും കുമ്മനവും സ്വാഗതം ചെയ്തു

മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന കോടതിവിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മതേതരപ്രക്രീയയാണെന്നും രാഷ്ട്രീയത്തിൽ മതത്തിന് സ്ഥാനമില്ല‌െന്നുമുള്ള കോടതിയുടെ അഭിപ്രായത്തെ നൂറ് ശതമാനം അംഗീകരിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രീണനരാഷ്ട്രീയം കളിക്കുന്ന ഇടതുവലതുമുന്നണികൾക്കുള്ള മുന്നറിയിപ്പാണ് കോടതിവിധിയെന്ന് കുമ്മനം പറഞ്ഞു. കോടതിയുടെ പരാമർശത്തെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജാതി, മതം, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന സുപ്രീംകോടതി വിധി പ്രീണന രാഷ്ട്രീയം കളിക്കുന്ന ഇടത്- വലത് മുന്നണികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.