Sunday, October 13, 2024
HomeInternationalചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന നിയമത്തില്‍ ട്രമ്പ് ഒപ്പുവെച്ചു

ചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന നിയമത്തില്‍ ട്രമ്പ് ഒപ്പുവെച്ചു

വാഷിംഗ്ടണ്‍ ഡി.സി.: പുതിയ വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും വിധം ചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പുവെച്ചു.പുതിയ നിയമമനുസരിച്ചു പാര്‍ക്കിങ്ങ് ലോട്ട് ടാക്‌സ് പേരില്‍ 2017 മുതല്‍ ദേവാലയങ്ങളില്‍ (ചര്‍ച്ചുകളില്‍)നിന്നും ഈടാക്കിയ ടാക്‌സ് തിരിച്ചു നല്‍കുന്നതിനുള്ള വ്യവസ്ഥയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചാരിറ്റബള്‍, നോണ്‍ പ്രോഫിറ്റ് സംഘടനകളില്‍ നിന്നും 21% ടാക്‌സാണ് ഇതുവരെ ഈടാക്കിയിരുന്നത്. 2020 മുതല്‍ ഈ ചാര്‍ജ്ജ് ദേവാലയങ്ങള്‍(ചര്‍ച്ചുകള്‍) നല്‍കേണ്ടതില്ല.ഡമോക്രാറ്റിക് അംഗം ബില്‍ പാസ്‌ക്കറല്‍ ജൂനിയര്‍(ന്യൂജേഴ്‌സി) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.
ട്രമ്പിന്റെ പുതിയ തീരുമാനത്തെ ആര്‍ച്ച് ബിഷപ്പ് പോള്‍ എസ്. കോക്ക്‌ലി, ബിഷ്പ്പ് ജോര്‍ജ് വി.മുറെ എന്നിവര്‍ സ്വാഗതം ചെയ്തു.
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ആര്‍.എസ് . ദേവാലയങ്ങള്‍ക്ക് ടാക്‌സ് തിരികെ  ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ ഉടനെ തയ്യാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു.പുതിയ നിയമം ആയിരകണക്കിന് ചര്‍ച്ചുകള്‍ക്ക് വലിയ സാമ്പത്തികബാധ്യത ഒഴിവാക്കുമെന്ന് എത്തിക്കസ് ആന്റ് റിലിജിയസ് ലിബര്‍ട്ടി കമ്മീഷന്‍ സ്സെല്‍മൂര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments