Wednesday, April 24, 2024
HomeInternationalബഫർസോൺ: സുപ്രീംകോടതിയിൽ നൽകുക ഉപഗ്രഹ റിപ്പോർട്ട് മാത്രം

ബഫർസോൺ: സുപ്രീംകോടതിയിൽ നൽകുക ഉപഗ്രഹ റിപ്പോർട്ട് മാത്രം

തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല (ബഫർസോൺ) വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ നൽകുന്നത് ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് മാത്രം. വനം–തദ്ദേശ–റവന്യു വകുപ്പുകൾ ചേർന്ന് ഇപ്പോൾ നടത്തുന്ന നേരിട്ടുള്ള സ്ഥല‍പരിശോധനയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പി‍ക്കില്ല. അഡ്വക്കറ്റ് ജനറൽ കെ.ഗോപാല‍കൃഷ്ണക്കുറുപ്പിന്റെ നിയമോപദേശത്തെ തുടർന്നാണ് ഈ തീരുമാനം. സ്ഥലപരിശോധനാ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടാൽ 3 മാസത്തെ സാവകാശം ചോദിക്കും. ഇക്കാര്യത്തിൽ ഇതു വരെ സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും നൽകും. ഈ മാസം 11 നാണ് കേസ് പരിഗണിക്കുന്നത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ സുപ്രീംകോടതി കഴിഞ്ഞ ജൂൺ 3 ന് പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസിൽ കക്ഷി ചേരാനുള്ള നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതു വരെ സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും നൽകും. ഈ മാസം 11 നാണ് കേസ് പരിഗണിക്കുന്നത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ സുപ്രീംകോടതി കഴിഞ്ഞ ജൂൺ 3 ന് പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസിൽ കക്ഷി ചേരാനുള്ള നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ ആസ്പദമാക്കി സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്‍ആർഇസി) തയാറാക്കിയ സർവേ റിപ്പോർട്ടിൽ വീടുകൾ, വ്യാപാര–വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ കൃത്യതയില്ലെന്നും പിഴവുക‍ളുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. ഉപഗ്രഹ‍സർവേ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പ്രതിസന്ധി രൂക്ഷമാകും . വനം വകുപ്പിന്റെ കരടു‍ഭൂപടം, സർവേ നമ്പറുകൾ ഉൾപ്പെടുത്തിയ ഭൂപടം എന്നിവയിൽ ചേർക്കാൻ വിട്ടുപോയ നിർമിതിക‍ളെക്കുറിച്ച് ജനങ്ങൾക്ക് പരാതി നൽകാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ശനിയാഴ്ച അവസാനിക്കും. പരാതികൾ തരംതിരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനൊപ്പം പഞ്ചായത്തുകളിൽ നേരിട്ടു സ്ഥലപരിശോധനയും നടത്തേണ്ടതുണ്ട്. എന്നാൽ പകുതിയോളം പഞ്ചായത്തുകളിൽ മാത്രമാണു സ്ഥലപരിശോധന നിലവിൽ നടക്കുന്നത്. 4 ദിവസത്തിനകം ഇതു പൂർത്തിയാക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments