Tuesday, April 16, 2024
HomeKeralaകെഎസ്ആര്‍ടിസിയിലെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയിലെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ശമ്പളം നല്‍കുമെന്നറിയിച്ചിട്ടും സമരം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും കെഎസ്ആര്‍ടിസിയെ തകര്‍ക്കാനാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടന്ന ചര്‍ച്ചയെ തുടർന്ന് കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ (സിഐടിയു) പണിമുടക്കില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചു. ജനുവരിയിലെ ശമ്പളം 7 നകം നൽകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യുന്നതിനുള്ള തുക കെടിഡിഎഫ്സിയില്‍നിന്ന് ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ ഉത്തരവു ലഭ്യമായ സാഹചര്യത്തിലും ജീവനക്കാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ചതിനാലും പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അസോസിയേഷന്‍ തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. അതേസമയം ടിഡിഎഫ് (ഐഎന്‍ടിയുസി), കെഎസ്ടിഇയു (എഐടിയുസി), ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് (ബിഎംഎസ്) സംഘടനകളാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments