സെന്റ് തോമസ് ക്നാനായ കുരുശുപള്ളി , മന്ദമരുതി

സെന്റ് തോമസ് ക്നാനായ കുരുശുപള്ളി , മന്ദമരുതി

സെന്റ് തോമസ് ക്നാനായ കുരുശുപള്ളി , മന്ദമരുതി
റാന്നിയിലെ ക്രൈസ്തവ ദേവാലയങ്ങളുടെ മുത്തശ്ശിയായ റാന്നി വലിയ പള്ളിയുടെ പ്രഥമ കുരിശുപള്ളിയായി 1942 ജനുവരി 30 നു അന്നത്തെ അന്ത്യോഖ്യാ പ്രതിനിധി മോർ യൂലിയോസ്‌ ബാവായാൽ കൂദാശ ചെയ്യപ്പെട്ടു സമർപ്പിക്കപ്പെട്ടതാണ് മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളി

വലിയപള്ളി ഇടവകാംഗങ്ങളായ മന്ദമരുതി പ്ലാച്ചേരി , ഇടമുറി , മക്കപ്പുഴ, ചെല്ലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ താമസമാക്കിയ ക്നാനായക്കാരുടെ ആത്മീയ ആവശ്യങ്ങൾ റാന്നി വലിയ പള്ളിയിലാണ് നടത്തിവന്നിരുന്നത്. കാൽനടയായി റാന്നിയിൽ എല്ലാ ആഴ്ചയും പോകാൻ ബുദ്ധിമുട്ടായതിനാൽ എല്ലാ ഇടവകാംഗങ്ങളും ഒത്തു ചേർന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു പ്രാർഥനയോഗം ആരംഭിച്ചു. പള്ളി നിർമിക്കുന്നതിനെക്കുറിച്ചു അന്ന് ഉണ്ടായിരുന്ന പിതാക്കന്മാർ കൂട്ടായി ആലോചിക്കുകയും മുണ്ടുകോട്ടക്കൽ എം. സി. കോര അവറുകൾ തന്റേതായ മന്ദമരുതിയിലെ മനോഹരമായ സ്ഥലത്തു തന്റെ സ്വന്തം ചിലവിൽ പള്ളിയും പള്ളിമുറിയും കിച്ചണും പണിതു നൽകി. പിനീട് ഇടവക ജനം വർധിച്ചപ്പോൾ പള്ളി പുതുക്കി പണിയുകയും 1996 ഡിസംബർ 6 നു മോർ ക്ളിമീസ് എബ്രഹാം വലിയ മെത്രാപോലിത്ത കൂദാശ നിർവഹിക്കുകയും ചെയ്തു.

ഇപ്പോൾ 180 കുടുംബങ്ങളിലായി ഏകദേശം 1000 അംഗങ്ങളായി വളരുകയും സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നു.

ഈ കുരിശുപള്ളി 75 ആരംഭിച്ചപ്പോൾ ജൂബിലീ ആഘോഷത്തെക്കുറിച്ചു ആലോചിക്കുകയും റാന്നി ബാഹ്യ കേരള മെത്രാപോലിത്ത അഭിവന്ദ്യ മോർ ഈവാനിയോസ് കുരിയാക്കോസ് തിരുമേനി രക്ഷാധികാരിയായും കുരിശുപള്ളിയുടെ ചുമതല വഹിക്കുന്ന ഫാ. സഖറിയ എം. സി. മതുരംകോട്ട്‌ പ്രസിഡന്റായും ശ്രീ ഫിലിപ്പ് എബ്രഹാം മുണ്ടുകോട്ടക്കൽ ജനറൽ കൺവീനറായും റെഞ്ചി ചെറിയാൻ മുരിക്കാലിപ്പുഴ ട്രസ്റ്റിയായും എം. സി. എബ്രഹാം മുരിക്കാലിപ്പുഴ സെക്രട്ടറിയായും ആലിച്ചാൻ ആറൊന്നിൽ പബ്ലിസിറ്റി കൺവീനറായും റാന്നി വലിയപള്ളി മാനേജിങ് കമ്മറ്റി അഡ്വൈസറി ബോർഡായും 101 അംഗ സ്വാഗത സംഘം രൂപീകരിക്കയും ഇടവകയ്ക്കും ദേശവാസികൾക്കും പ്രയോജനപ്പെടത്തക്കവണ്ണം 10 പ്രോജക്ടുകൾക്കു രൂപം കൊടുത്തു പ്രവർത്തനം ആരംഭിച്ചു. കൂടാതെ ഇടവക പൊതുകല്ലറ നിർമ്മാണത്തിനും തുടക്കം കുറിച്ചു. സാധു സംരക്ഷണം, രോഗീ സഹായം 75 കുട്ടികൾക്ക് പഠന കിറ്റു വിതരണം തുടങ്ങിയവ നാട്ടിലുള്ള ജനപ്രതിനിധികളുടെ നിർദ്ദേശാനുസരണം വിതരണം ചെയ്തു. എഡേസാ ബംഗ്ലാവ് , പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കവാടം, കുരിശിൻ തൊട്ടി നിർമ്മാണം , ഭവന നിർമ്മാണം , പാർക്കിംഗ് ഏരിയ ടാർ ചെയ്യൽ , കൊടിമര നിർമ്മാണം , ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് തുടങ്ങിയവ പൂർത്തീകരിച്ചു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ കുറിയാക്കോസ്‌മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് റൈറ്റ് റവ. ഡോ . ഫിലിപ്പോസ് മോർ ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു.

സമാപനവും ഇടവക പെരുന്നാളും സംയുക്തമായി 2017  ജനുവരി 22 നു തുടങ്ങി വിവിധ പരിപാടികളോടെ 2017 ഫെബ്രുവരി 5 നു സമാപിക്കുകയാണ്. 2017 ഫെബ്രുവരി 4 നു  6  മണിക്ക് സന്ധ്യാ പ്രാർത്ഥനക്കു ശേഷം ഭക്തി നിർഭരമായ റാസയും 5 നു ഞായറഴ്ച  മലങ്കരയുടെ യാക്കോബ് ബുർദാന ശ്രേഷ്ഠ കതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടേയും അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ സേവേറിയോസ് കുറിയാക്കോസ് വലിയ മെത്രാപോലിത്ത , മോർ ഈവാനിയോസ് കുറിയാക്കോസ് മെത്രാപോലിത്ത എന്നീ തിരുമേനിമാരുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനക്കു ശേഷം ചേരുന്ന ജൂബിലി സമാപന പൊതുസമ്മേളനം കേരളം നിയമ സഭ സ്പീക്കർ ശ്രീ പി. രാമകൃഷ്ണൻ അവറുകൾ  ഉദ്ഘാടനം ചെയ്യുന്നതാണ് . മലങ്കര മാർത്തോമ്മാ  സഭയുടെ അഭി. ഗീവറുഗീസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലിത്ത മുഖ്യ അതിഥി ആയിരിക്കും . സാമുദായിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.