കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി . പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന വരുമാനം ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അടുത്ത വന്‍ വാഗ്ദാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്സ് കാര്‍ഷികകടം എഴുതിത്തള്ളുമെന്ന വാഗ്ധാനം നല്‍കിയിരുന്നു. പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം അതിനായുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ശരത് യാദവിനും മറ്റ് പ്രതിപക്ഷനേതാക്കള്‍ക്കുമൊപ്പം ബീഹാറിലെ പാട്നയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്‍റെ പ്രസ്താവന. ഇടക്കാല ബഡ്ജറ്റില്‍ ചെറുകിടകര്‍ഷകര്‍ക്കുള്ള സാമ്ബത്തിക സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‍റെ രണ്ടാം ദിവസമാണ് കോണ്‍ഗ്രസ്സിന്‍റെ നീക്കം. രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ കര്‍ഷക പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് ഉയര്‍ത്തി കൊണ്ട് വരാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്. വര്‍ഷം 6000 രൂപയെന്ന നിസ്സാരതുക കര്‍ഷകര്‍ക്ക് ലഭിക്കുന്ന പദ്ധതിയുടെ നേരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് വെക്കുന്നത്. കാര്‍ഷിക കടത്തിന്‍റെ വിഷയത്തില്‍ കോണ്‍ഗ്രസ്സിനെ ആക്രമിക്കാന്‍ മോഡിയും ഒരുങ്ങിക്കഴിഞ്ഞു. 10 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞ് എല്ലാവരേയും വിഡ്ഢികളാക്കിയെന്നാണ് മോഡിയുടെ ഇന്ന് പ്രസംഗിച്ചത്.
രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി
RELATED ARTICLES