Tuesday, November 5, 2024
HomeSportsന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 253 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 217 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ് വേന്ദ്ര ചാഹലാണ് ന്യൂസിലാന്‍ഡിനെ വീഴ്ത്തിയത്.

രണ്ട് വിക്കറ്റ് വീതമെടുത്ത് മുഹമ്മദ് ഷമി, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. 44 റണ്‍സെടുത്ത ജയിംസ് നീഷാം ആണ് ടോപ് സ്‌കോറര്‍. നായകന്‍ കെയിന്‍ വില്യംസണ്‍(39) ടോം ലാഥം(37) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് നേടി.തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.

രോഹിത് ശര്‍മ (16 പന്തില്‍ 2), ശിഖര്‍ ധവാന്‍ (13 പന്തില്‍ 6), ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ 7), ധോണി (6 പന്തില്‍ 1). എട്ട് റണ്‍സില്‍ നില്‍ക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായി. 12ല്‍ ധവാനും. യുവതാരം ശുഭ്മാന്‍ ഗില്ലിന് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തിളങ്ങാനായില്ല. മാറ്റ് ഹെന്റിയുടെ പന്തില്‍ സാന്റ്‌നര്‍ക്കു ക്യാച്ച് നല്‍കിയാണു യുവതാരം പുറത്തായത്. ധോണി ഒരു റണ്‍സ് മാത്രം നേടി പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയായി. തുടര്‍ന്ന് അംബാട്ടി റായുഡുവും വിജയ് ശങ്കറും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയ്ക്കു തുണയായി. പതുക്കെയാണെങ്കിലും 29 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. 116–ാം റണ്‍സില്‍ ഈ കൂട്ടുകെട്ട് ന്യൂസീലന്‍ഡ് തകര്‍ത്തു. അര്‍ധ സെഞ്ചുറിയിലേക്കടുത്ത വിജയ് ശങ്കര്‍ റണ്ണൗട്ടാകുകയായിരുന്നു.

ഹെന്റിയുടെ പന്തില്‍ മണ്‍റോയ്ക്കു ക്യാച്ച് സമ്മാനിച്ച് അംബാട്ടി റായുഡു കൂടാരം കയറി. 113 പന്തില്‍ എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സറുകളും അടക്കം 90 റണ്‍സെടുത്താണ് റായിഡു പുറത്തായത്. പിന്നീട് കേദാര്‍ ജാദവിനെയും ഹെന്റി മടക്കി. വമ്പന്‍ അടികളുമായി ഹാര്‍ദിക് പാണ്ഡ്യ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

അഞ്ച് സിക്‌സുകളും രണ്ട് ഫോറും പായിച്ച പാണ്ഡ്യ 45 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുസ്‌വേന്ദ്ര ചാഹല്‍ പുറത്താകാതെ നിന്നു. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തി, ട്രെന്റ് ബോള്‍ട്ട് മൂന്നും ജെയിംസ് നീഷാം ഒരു വിക്കറ്റും വീഴ്ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments