Monday, November 11, 2024
HomeNationalകേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബീഹാറിലെ പാറ്റ്നയില്‍ ജന്‍ ആകാംക്ഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പക്ഷേ യഥാര്‍ത്ഥത്തില്‍ അദ്ദേഹം കര്‍ഷകന് ദിവസം 17 രൂപയാണ് നല്‍കുന്നത്. അതായത് ഒരു കസേര കുടുംബത്തിലെ ഒരംഗത്തിന് ലഭിക്കുന്നത് വെറും മൂന്നു രൂപ അമ്ബത് പൈസ മാത്രം. എന്നാല്‍ അനില്‍ അംബാനിക്ക് 30,000 കോടി രൂപയും നീരവ് മോദിക്ക് 35,000 കോടി രൂപയും വിജയ് മല്യക്ക് പതിനായിരം കോടി രൂപയുമാണ് മോദി നല്‍കിയതെന്നും രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. ജനങ്ങളുടെ കീശയില്‍നിന്ന് പണമെടുത്താണ് മോദിക്കും മെഹുല്‍ ചോക്സിക്കും നീരവ് മോദിക്കും നല്‍കിയത്. മോദി എല്ലാവര്‍ക്കും 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ 15 ലക്ഷം രൂപ കിട്ടിയ ആരെങ്കിലും ഈ റാലിയില്‍ ഉണ്ടോ എന്നും രാഹുല്‍ഗാന്ധി ചോദിച്ചു.മോദി ഇപ്പോഴും മാര്‍ക്കറ്റ് ചെയ്യുന്ന തിരക്കിലാണ് എന്നും രാഹുല്‍ പറഞ്ഞു. അടിസ്ഥാനമില്ലാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നു വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ യുവാക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും അദ്ദേഹം നല്‍കിയില്ല. കേന്ദ്രത്തിലും ബീഹാറിലും സഖ്യ സര്‍ക്കാര്‍ നിലവില്‍ വരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ ഇട്ടു നല്‍കുമെന്ന് ബജറ്റ് വാഗ്ദാനത്തെ ആണ് രാഹുല്‍ പ്രധാനമായും വിമര്‍ശിച്ചത്. 3 ഗഡുക്കളായി തുക നല്‍കുമെന്നാണ് വാഗ്ദാനം. തിരഞ്ഞെടുപ്പിനുമുമ്ബ് വോട്ടുകള്‍ നേടാനുള്ള പദ്ധതി മാത്രമാണ് ഇതെന്നാണ് നേരിടുന്ന വിമര്‍ശനം. അതിനിടെയാണ് ഇത് ഏറ്റുപിടിച്ച ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments