ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

facebook

ജനപ്രിയ സമൂഹ മാധ്യമമായ ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 169000 കോടി രൂപയാണ് സാമ്ബത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ കമ്ബനി നേടിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും മുപ്പത് ശതമാനം ലാഭമാണ് നേടിയിരിക്കുന്നത്. ഏറ്റവുമധികം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലും ഫിലിപ്പൈന്‍സിലുമാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തില്‍ കലാശിച്ചിരുന്നു.ഇതിന് പിന്നാലെ ഉപഭോക്‌തൃ വിവരമോഷണ ആരോപണം ഫേസ്ബുക്കിനെ ഉലച്ചെങ്കിലും ഇതെല്ലാം മറികടന്നാണ് കമ്ബനി ഇപ്പോള്‍ ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്.