കോട്ടയത്ത് കുളിപ്പിക്കുന്നതിനിടയില്‍ ആനയുടെ അടിയിലേക്ക് തെന്നിവീണ് പാപ്പാൻ ദാരുണമായി മരിച്ചു. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാരാപ്പുഴയില്‍ കുളിപ്പിക്കുന്നതിനിടയില്‍ അനുസരണരക്കേട് കാട്ടിയതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയെ അടിക്കാന്‍ ആഞ്ഞപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. തെന്നി വീണ അരുണ്‍ ആനയുടെ അടിയില്‍ പെട്ടുപോവുകയായിരുന്നു. ഉടന്‍തന്നെ സഹായി ഓടിയെത്തി ആനയെ എഴുന്നേല്‍പ്പിച്ച് അരുണിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോട്ടയത്ത് ആനയുടെ അടിയിലേക്ക് തെന്നിവീണ് പാപ്പാൻ ദാരുണമായി മരിച്ചു
RELATED ARTICLES