Thursday, March 28, 2024
HomeNationalവ്യാജവാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി

വ്യാജവാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി

വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഉള്‍പ്പടെ വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയര്‍ന്നാല്‍ നടപടി കൈക്കൊള്ളാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടി നടപടിയെടുക്കാനായിരുന്നു തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments