Monday, October 14, 2024
HomeKeralaസാമൂഹിക അകലം പാലിച്ച് ഡി പി സി യോഗം ചേര്‍ന്നു 20 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്...

സാമൂഹിക അകലം പാലിച്ച് ഡി പി സി യോഗം ചേര്‍ന്നു 20 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പന്ത്രണ്ടിന പരിപാടികള്‍കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് നല്‍കിയാലേ ഡി പി സി അംഗീകരിക്കുകയുള്ളു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡി പി സി ചെയര്‍പേഴ്‌സണുമായ അന്നപൂര്‍ണാ ദേവി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഡിപിസി യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, അടൂര്‍, പത്തനംതിട്ട നഗരസഭകള്‍, ഇലന്തൂര്‍, മല്ലപ്പള്ളി, പറക്കോട്, പുളിക്കീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്തുകള്‍, ആറന്മുള, ചെറുകോല്‍, ചിറ്റാര്‍, കോഴഞ്ചേരി, കുളനട, മലയാലപ്പുഴ, മല്ലപ്പുഴശ്ശേരി, നാറാണംമൂഴി, പള്ളിക്കല്‍, സീതത്തോട്, ഓമല്ലൂര്‍, നെടുമ്പ്രം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ തുടങ്ങിയ  ഇരുപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയാണ് ഡി പി സി അംഗീകാരം നല്‍കിയത്.  കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണു യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.    

RELATED ARTICLES
- Advertisment -

Most Popular

Recent Comments