ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും(എപ്രില്‍ 3) വിവിധയിടങ്ങളില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട്സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലവുംതിട്ട ജനമൈത്രി പോലീസ് അതിഥി തൊഴിലാളികള്‍ക്ക് ടെലിവിഷനും കേബിള്‍ കണക്ഷനും നല്‍കി. എസ്എച്ച്ഒ: ടി കെ വിനോദ് കൃഷ്ണന്‍, സിപിഒ മാരായ അന്‍വര്‍ ഷാ, പ്രശാന്ത് എന്നിവരും പങ്കെടുത്തു.തിരുവല്ല ജനമൈത്രി പോലീസ് മഞ്ഞാടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയായ അന്നമ്മതോമസിന് ഭക്ഷ്യ കിറ്റ്‌നല്‍കി. പത്തനംതിട്ട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പട്ടികജാതി കോളനികളില്‍ പച്ചക്കറി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. കോന്നി ജനമൈത്രി പോലീസ് കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു. ഇരുനൂറാമത്തെ കിറ്റ് വിതരണം ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറും ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയുമായ ആര്‍ സുധാകരന്‍ പിള്ള കോന്നിയില്‍ നിര്‍വഹിച്ചു.