Friday, April 19, 2024
HomeKeralaസിപിഎമ്മിനെ കൂട്ടുപിടിച്ചത് ഭരണം പിടിച്ചത് നെറികേടണെന്ന് കോണ്‍ഗ്രസ്; നേതാക്കള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് മാണി

സിപിഎമ്മിനെ കൂട്ടുപിടിച്ചത് ഭരണം പിടിച്ചത് നെറികേടണെന്ന് കോണ്‍ഗ്രസ്; നേതാക്കള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് മാണി

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചത് നെറികേടണെന്ന് കോണ്‍ഗ്രസ്.സിപിഎം പിന്തുണയോടെ കോട്ടയത്ത് കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനോട് ഇങ്ങനെയാണ് പ്രതികരിച്ചത്. മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി കൈകോർക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചത്.

കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കാമെന്ന് കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഉറപ്പ് നല്‍കിയിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തത്. കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
സഖറിയാസ് കുതിരവേലി 12 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുകളേ ലഭിച്ചുള്ളൂ. കോൺഗ്രസിന് എട്ട് അംഗങ്ങളും കേരള കോൺഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതിൽ സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പി.സി. ജോർജ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ജോസ് കെ മാണിയും സിപിഎം തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ സി ജോസഫ് ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ആരോപിച്ചു.

എന്നാൽ കോണ്‍ഗ്രസ് മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായത് അംഗങ്ങളെടുത്ത തീരുമാനമാണ്. വേദനിച്ച പാര്‍ട്ടി അംഗങ്ങളുടെ തീരുമാനമാണിത്. അതിനെ തളളിപ്പറയില്ല. താനോ ജോസ് കെ മാണിയോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും കെഎം മാണി തിരുവല്ലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിനോട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അങ്ങോട്ട് പോകുന്നില്ലെന്നും കെഎം മാണി പറഞ്ഞു.

കോട്ടയത്തെ തീരുമാനം പ്രവര്‍ത്തകരുടെ മനോവേദന മൂലമാണ്. എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. രാഷ്ട്രീയ വഞ്ചന കാട്ടിയിട്ടില്ല. വഞ്ചിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് പല വാഗ്ദാനങ്ങളും ലംഘിച്ചുവെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടന്നും കെഎം മാണി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെമന്നും മാണി പറഞ്ഞു. നേരെ വാ നേരെ പോ എന്നതാണ് പാര്‍ട്ടി നയം പോകുകയാണെങ്കില്‍ നേരെ പോകുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് കോട്ടയത്ത് നടപ്പാക്കിയതെന്നും കരാര്‍ ലംഘനത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.സിപിഎമ്മിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അട്ടിമറിച്ച് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറി നടത്തിയത്.അപ്രതീക്ഷിതമായി തിരിച്ചടിയില്‍ രോഷാകുലരായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായുള്ള അവശേഷിക്കുന്ന ബന്ധവും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments