കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം താത്കാലികമായി പിന്‍വലിച്ചു

കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ്

കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ സമരം താത്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പത്ത് ദിവസത്തിനകം പരിഹരിക്കുമെന്ന് എം.ഡി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. സമരം കാരണം ദീര്‍ഘദൂര ബസുകളില്‍ ചിലത് റദ്ദാക്കിയിരുന്നു.

12 മണിക്കൂര്‍ ഷിഫ്റ്റ് നടപ്പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഇന്നലെ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു. രാത്രി ഒരു ഷിഫ്റ്റ് കൂടി അധികമായി അനുവദിച്ചു. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ഉണ്ടാവില്ലെന്നും മന്ത്രി ഇന്നലെ ഉറപ്പ് നല്‍കി.