Thursday, March 28, 2024
HomeNationalഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വൻ തീപിടിത്തം

ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വൻ തീപിടിത്തം

അഹമ്മദാബാദിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്ററിലെ (എസ്എസി) മെഷിനറി വിഭാഗത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ആന്റിന പരീക്ഷണ സൗകര്യം കത്തിയതായും ചില സ്പെഷലൈസ്ഡ് ഉപകരണങ്ങൾ നശിച്ചതായും എസ്എസി ഡയറക്ടർ ഡോ. തപൻ മിശ്ര അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീയണക്കുന്നതിനായി 25 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. 10 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. തീപിടത്തമുണ്ടായയുടന്‍ ഐഎസ്ആര്‍ഒയുടെ ഗവേഷണ കേന്ദ്രം ഒഴിപ്പിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ ആയതെന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ രാജേഷ് ഭട്ട് പറഞ്ഞു. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്. ഐഎസ്ആര്‍ഒയുടെ പ്രമുഖമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് അഹമ്മദാബാദിലേത്. ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പല ഭാഗങ്ങളും നിർമിച്ചത് എസ്എസിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments