Thursday, March 28, 2024
HomeNationalട്രയിനിലെ ചായ കക്കൂസിലെ വെള്ളം ഉപയോഗിച്ച്; ഇടപാടുകാരന് ഒരു ലക്ഷം രൂപ ഫൈൻ

ട്രയിനിലെ ചായ കക്കൂസിലെ വെള്ളം ഉപയോഗിച്ച്; ഇടപാടുകാരന് ഒരു ലക്ഷം രൂപ ഫൈൻ

ചായയും കോഫിയും തയാറാക്കാൻ ട്രെയിൻ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നേടിയതിനെ തുടർന്ന് ചെന്നൈ ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസിലെ പാൻട്രി ഇടപാടുകാരന് റെയിൽവേ ഒരു ലക്ഷം രൂപ ഫൈൻ ചുമത്തി. വ്യാപകമായി പ്രചാരം നേടിയ വിഡിയോയിൽ ചാർമിനാർ എക്സ്പ്രസിലെ ഒരു ചായവില്പനക്കാരൻ ചായ നിറച്ച ക്യാനുമായി ട്രെയിൻ ടോയ്‌ലെറ്റിൽ കയറി തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ കാണാം. ഒരു യാത്രക്കാരൻ ഇതിനെ ചോദ്യം ചെയ്യുമ്പോൾ താൻ ഒന്നും ചെയ്തില്ല എന്ന് വിൽപ്പനക്കാരൻ പറയുന്നുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ നടന്ന സംഭവം റെയിൽവേ അന്വേഷിക്കുകയും ലഭിച്ച റിപ്പോർട്ട് പ്രകാരം സെക്കന്ദരാബാദ് കാസിപ്പെട്ട് സെക്ഷനിൽ പ്രവർത്തിക്കുന്ന പി ശിവപ്രസാദ് എന്ന ഇടപാടുകാരാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments