സംസ്ഥാനത്തെ രണ്ട് ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. റോഡുകളുടെ എൻ.എച്ച് പദവി മാറ്റിയ ഹൈക്കോടതി വിധിക്കെതിരെയാവും സുപ്രീംകോടതിയെ സമീപിക്കുക. ഇൗ മാസം എട്ടിന് മദ്യ വിരുദ്ധ സമിതി നിയമസഭ മാർച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.
അതേ സമയം, കെ.സി.ബി.സിക്ക് സുപ്രീംകോടതിയിൽ പോകാൻ അവകാശമുണ്ടെന്നായിരുന്നു എക്സൈസ് മന്ത്രതി ടി.പി രാമകൃഷ്ണെൻറ പ്രതികരണം. മദ്യശാലകൾ പൂട്ടിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകളൊന്നുമില്ല. വിവേചനം ഇല്ലാതാക്കാനാണ് മദ്യശാലകൾക്ക് എൻ.ഒ.സി നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം ഇല്ലാതാക്കിയ ഒാർഡിനൻസ് ഇറക്കിയതെന്നും രാമകൃഷ്ണൻ പറഞ്ഞു.
കണ്ണൂർ കുറ്റിപ്പുറം , അരൂർ കഴക്കൂട്ടം എന്നീ റോഡുകളുടെ ദേശീയ പാത പദവിയാണ് ഹൈകോടതി വിധിയോടെ നഷ്ടമായത്. ഇതോടെയാണ് ഇവിടെ പ്രവർത്തിച്ചിരുന്നു മദ്യശാലകൾ വീണ്ടും തുറക്കുന്നതിന് വഴിയൊരുങ്ങിത്.