മുംബൈയിൽ ശക്തമായ കാറ്റും മഴയും : 3 മരണം

heavy rainfall

മുംബൈയില്‍ ഉണ്ടായ ശ്കതമായ കാറ്റിലും മഴയിലും പ്പെട്ട് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. വൈദ്യൂതാഘാതമേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ട്മുതല്‍ ഇവിടെ കനത്ത മഴ തുടരുന്നു. പാല്‍ഘര്‍, റായിഘഡ്, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടി ശ്കതമായ മഴ പെയ്തു.കാലാവസ്ഥ മോശമായതോടെ മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച്‌വിട്ടു. കൂടാതെ ജെറ്റ്‌എയര്‍വേയ്‌സ്, ഗോ എയര്‍, ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ വിമാനങ്ങളും വഴിതിരിച്ചു.മോശം കാലാവസ്ഥയായായതിനാല്‍ എയര്‍ ട്രാഫിക് ഗതാഗതത്തെത്തുടര്‍ന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ 45 മിനിറ്റ് വരെ വൈകിയെത്തുമെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിപ്പ് നല്‍കി.