കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സി സ്വന്തമാക്കി

2018 കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സി സ്വന്തമാക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ക്വാര്‍ട്‌സ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരള എഫ്‌സി ജേതാക്കളായത്.ബ്രയാന്‍ ഉമോനി, അര്‍ജുന്‍ ജയ്‌രാജ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബി ചാമ്ബ്യന്മാരായിട്ടായിരുന്നു ഗോകുലത്തിന്റെ ഫൈനല്‍ പ്രവേശം. സെമിയില്‍ സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഗോകുലം മുന്നേറിയപ്പോള്‍ എഫ്‌സി തൃശൂരിനെ 4-2 ന് പരാജയപ്പെടുത്തിക്കൊണ്ടാണ് ക്വാര്‍ട്‌സ് എഫ്‌സി ഫൈനല്‍ ടിക്കറ്റിന് യോഗ്യത നേടിയത്.