വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക പൊതുയോഗം

vyapari pta

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ്‌ പ്രസിഡന്റ്‌ പ്രസാദ്‌ ആനന്ദഭവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. എസ്‌.എസ്‌.എല്‍.സി -പ്ലസ്‌ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ കുട്ടികള്‍ക്ക്‌ ഫിലിപ്പ്‌ മാത്യു, പ്രകാശ്‌ ഇഞ്ചത്താനം, ജോമോന്‍ തെക്കേമല എന്നിവര്‍ അവാര്‍ഡ്‌ വിതരണം നടത്തി. ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ വിശദീകരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ജെറി മാത്യു സാമും, ഒറ്റദിവസ ലൈസന്‍സ്‌ നല്‍കല്‍ പദ്ധതിയുടെ വിശദീകരണം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി രാജേഷ്‌ കുമാറും നടത്തി. കെ.ആര്‍. സോമരാജന്‍, കെ.കെ. അരവിന്ദാക്ഷന്‍ നായര്‍, ലിസി അനു, സാംവടക്കേപറമ്പില്‍, സുരേഷ്‌ ശബരി എന്നിവര്‍ പ്രസംഗിച്ചു.