റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനിയറിങ് കോളേജാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ

carmel engineering college

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കാർമ്മൽ കോളേജ് എഞ്ചിനിയറിങ് അടച്ച്‌ പൂട്ടുന്നു.റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനിയറിങ് കോളേജാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ . അടുത്ത വര്‍ഷം മുതല്‍ ബിടെക്, എംടെക്, എംബിഎ കോഴ്സുകളിലേക്കുള്ള അഡ്‌മിഷിന്‍ നിര്‍ത്തിവെച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു. കോളേജില്‍ അഡ്‌മിഷന്‍ എടുക്കന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിഷയം പുറം ലോകമറിയുന്നത്.നിലവില്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കോഴ്സുകള്‍ എല്ലാം പൂര്‍ത്തിയായതിന് ശേഷമേ കോളേജ് അടച്ച്‌പൂട്ടുകയുള്ളു എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കോളേജ് അടച്ചുപൂട്ടുകയല്ല പുതിയ ബാച്ചിലേക്ക് അഡ്‌മിഷന്‍ എടുക്കുന്നില്ല എന്നാണ് സഭയില്‍ നിന്നുള്ള തീരുമാനമെന്നാണ് വിവരം. കോളേജില്‍ ഇപ്പോള്‍ കോഴ്സുകള്‍ ചെയ്യുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസം തീരും വരെ കോളേജ് തുടരുമെന്നും ഇത് സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കും എഴുതി നല്‍കിയതായും വിദ്യാര്‍ത്ഥികളോട് അധികൃതര്‍ പറഞ്ഞു.
കോളേജ് അടച്ച്‌ പൂട്ടാനുള്ള തീരുമാനത്തെതുടര്‍ന്ന് ഇപ്പോള്‍ കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ സ്ഥലതെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഇവര്‍ സമരം നടത്തുകയും ചെയ്തു.വൈകുന്നേരത്തേടെ കളകട്‌റുടെ പ്രതിനിധിയായി ആര്‍ഡിഒ കോളേജില്‍ എത്തി ചര്‍ച്ച നടത്തിയശേഷമാണ് ഇവര്‍ പിരിഞ്ഞ് പോയത്.നാളെ രാവിലെ എഡിഎം ആര്‍ഡിഒ എന്നിവരുടേയും സാന്നിധ്യത്തില്‍ കോളേജില്‍ ചര്‍ച്ച നടക്കും.