കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി

police

കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനായായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. മഠത്തിലെ 20-ാം നമ്ബര്‍ മുറിയിലാണ് പീഡനം നടന്നതെന്നാണ് കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നത്. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമോ എന്നാണ് ഫോറന്‍സിക് സംഘം പരിശോധിക്കുന്നത്. ഫോറന്‍സിക് സംഘത്തോടൊപ്പം വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇവിടെ എത്തിയിട്ടുണ്ട്.