നൂറിലേറെ സോഫ്റ്റ്‌യര്‍ ഡെവലപ്പര്‍മാര്‍ ജിമെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു

google

ഗൂഗിളും തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ഡെവലപ്പേഴ്സിന് വിവരങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. നൂറിലേറെ സോഫ്റ്റ്‌യര്‍ ഡെവലപ്പര്‍മാര്‍ ജിമെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. ലക്ഷക്കണക്കിന് ജിമെയില്‍ സന്ദേശങ്ങളാണ് ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യുന്നത്. ഇമെയില്‍ വഴി ഷോപ്പിങ്, ഓട്ടോമേറ്റഡ് ട്രാവല്‍ പ്ലാനിങ് തുടങ്ങിയവയില്‍ സൈന്‍ അപ്പ് ചെയ്തവരുടെ അക്കൗണ്ടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്കായി പോലീസും ഗൂഗിള്‍ ജീവനക്കാരും ഉപയോക്താക്കളുടെ ജിമെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കാറുണ്ട്. അതേസമയം, വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച്‌ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.