Thursday, April 18, 2024
HomeKeralaബിനോയ് കോടിയേരിയെ ഒടുവില്‍ പൊലീസ് കണ്ടെത്തി

ബിനോയ് കോടിയേരിയെ ഒടുവില്‍ പൊലീസ് കണ്ടെത്തി

വിവാഹം വാ​ഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന ബിനോയ് കോടിയേരിയെ ഒടുവില്‍ കണ്ടെത്തി.
ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന്​ മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിലാണ്​ അഭിഭാഷകനൊപ്പം ബിനോയ് യാത്രയായത്​.

അന്വേഷണ ഉദ്യോഗസ്ഥ​ന്റെ മുമ്ബാകെ ഹാജരാവണമെന്ന് കോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ്​ ബിനോയി മുംബൈക്ക് പറന്നത്.

കേസില്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിനോയി പ്രത്യക്ഷപ്പെട്ടത്. ബിനോയിയെ കാണാനില്ലെന്ന് ലുക്ക്‌ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെയാണ് ബിനോയിയുടെ പ്രത്യക്ഷപ്പെടല്‍. 9 മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments