ബിജെപി എംപി മീനാക്ഷി ലേഖി പാർലമെന്റിൽ ഗോമൂത്രത്തിനും ചാണകത്തിനും ഔഷധഗുണമുണ്ടെന്ന വാദവുമായി മീനാക്ഷി ലേഖി രംഗത്തെത്തിയത്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ഗുരുതരമായ രോഗം സുഖപ്പെടാന്‍ കാരണം ഗോമൂത്രമാണെന്നായിരുന്നു മീനാക്ഷി ലേഖിയുടെ പ്രസ്താവന. പശുവുമായി ബന്ധപ്പെട്ട ഇത്തരം പരമ്പരാഗത അറിവുകളെ ആധുനിക രീതിയുപയോഗിച്ച് പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് അവര്‍ ചോദ്യോത്തരവേളയില്‍ ഉന്നയിക്കുകയായിരുന്നു. ഗോമൂത്രം സംബന്ധിച്ച് മാത്രമല്ല ചാണകം സംബന്ധിച്ചും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടായിരുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ചാണകത്തിന് സാധ്യമാണെന്നും ചാണകത്തിന്റെ ഈ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായി കര്‍ണാലില്‍ ജെനോം സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നായിരുന്നു കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങിന്റെ മറുപടി. പാല്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അനുബന്ധമായി ഉപചോദ്യം ചോദിക്കാനുള്ള അവസരം മുതലെടുത്തുകൊണ്ടായിരുന്നു മീനാക്ഷേി ലേഖി ഗോമൂത്രവും ചാണകവും ചര്‍ച്ചാവിഷയമാക്കിയത്.
ഗോമൂത്ര മാഹാത്മ്യവുമായി ബിജെപി എം.പി പാർലമെന്റിൽ
RELATED ARTICLES