Wednesday, September 11, 2024
HomeKeralaമധു വാര്യരുടെ മൊഴിയെടുത്തു ;അഭിനേത്രി ആക്രമിക്കപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിലാകും

മധു വാര്യരുടെ മൊഴിയെടുത്തു ;അഭിനേത്രി ആക്രമിക്കപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിലാകും

അഭിനേത്രി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരുടെ മൊഴി പോലീസെടുത്തു . അന്വേഷണ സംഘം ദിലീപിന്റെ ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയായിരുന്നു ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 11.40 ഓടെയാണ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ മൂന്നു പേര്‍ പോലീസ് ക്ലബ്ബിലേക്ക് എത്തിയത്. സിനിമയുമായി ബന്ധമുള്ളയാളാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ സഹനിര്‍മാതാവായിരുന്നു സൂരജ്. മകളുടെ പേരിലായിരുന്നു ചിത്രം നിര്‍മിച്ചത്. അതേസമയം, സൂരജിനൊപ്പം എത്തിയ മറ്റു രണ്ടുപേര്‍ ദിലീപിന്റെ ബന്ധുക്കളാണെന്ന് സൂചനയുണ്ടെിങ്കിലും അവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു പൊലീസിനു ലഭിക്കേണ്ടിയിരുന്ന മുഴുവന്‍ വിവരങ്ങളും ദിലീപിന്റെ സഹായിയും ഡ്രൈവറും കൂടിയായ അപ്പുണ്ണി കൈമാറിയെന്നാണു വിവരം. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പരിചയമുണ്ടായിരുന്നെന്ന് അപ്പുണ്ണി പോലീസിനോട് സമ്മതിച്ചിരുന്നു. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മൊഴികളില്‍ അപ്പുണ്ണി ഉറച്ചു നില്‍ക്കുമോ എന്നു സംശയമുള്ള സാഹചര്യത്തില്‍ മജിസ്‌ട്രേട്ട് മുന്‍പാകെ മൊഴികള്‍ രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കുള്ള പങ്കാളിത്തം പൊലീസിനു വ്യക്തമായിട്ടുണ്ട്. നേരത്തെ, പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഡ്രൈവറായി രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments