Wednesday, December 4, 2024
HomeInternationalനറ്റോയുടെ ആയുധവാഹനത്തിനു നേരെ ചാവേറാക്രമണം

നറ്റോയുടെ ആയുധവാഹനത്തിനു നേരെ ചാവേറാക്രമണം

വിദേശ സൈനികര്‍ക്ക് കൊണ്ടു പോവുകയായിരുന്ന ആയുധം നിറച്ച വാഹനത്തിനു നേരെ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ പ്രവിശ്യയില്‍ ചാവേറാക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാഢഹാറിലെ ദാമന്‍ പ്രവിശ്യയിലെ ബോംബുമായി വന്ന കാറാണ് വിദേശ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. എന്നാല്‍ ഏത് വിദേശ സൈനിക വ്യൂഹമാണ് അക്രമിക്കപ്പെട്ടതെന്നും അപ്പോഴും തരിച്ചറിഞ്ഞിട്ടില്ല. അതോടൊപ്പം അക്രമിക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നാറ്റോയുടെയും അമേരിക്കയുടേതുമടക്കം 13,500 ഓളം സൈനികരുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments