പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനം! ഇന്നുച്ചയ്ക്ക് പാക് സർക്കാരിന്റെ വെബ്സൈറ്റ് തുറന്നാൽ കേൾക്കുക ഇന്ത്യൻ ദേശീയ ഗാനവും സ്വതന്ത്ര്യദിനാശംസകളുമായിരുന്നു. ഇന്ത്യൻ ഹാക്കർമാരുടെ കഴിവാണ് ഇതിന്റെ പിന്നിൽ . ഇന്നു ഉച്ചയ്ക്ക് 2.45-ഓടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. നേരത്തെയും പാക് സർക്കാർ വെബ്സൈറ്റുകൾക്കു നേരെ ഇന്ത്യൻ ഹാക്കർമാരുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചതിനു പിന്നാലെ മുപ്പതോളം പാക് സർക്കാർ വെബ്സൈറ്റുകൾ ഇന്ത്യൻ ഹാക്കർമാർ തകർത്തിരുന്നു. അടുത്തിടെ ചില ഇന്ത്യൻ സർവകലാശാല വെബ്സൈറ്റുകൾ പാക് ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. ഇതിനു മറുപടിയെന്നോളമാണ് ഇന്ത്യൻ ഹാക്കർമാർ പാക് സർക്കാർ വെബ്സൈറ്റുകൾക്കു നേരെ ആക്രമണം നടത്തിയത്.
പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനം!
RELATED ARTICLES