Friday, March 29, 2024
HomeKeralaഇനി പോലീസും ഹൈടെക് ; കേരളാ പോലീസില്‍ ടെക്‌നോളജി സെന്‍റര്‍ വരുന്നു

ഇനി പോലീസും ഹൈടെക് ; കേരളാ പോലീസില്‍ ടെക്‌നോളജി സെന്‍റര്‍ വരുന്നു

കേസന്വേഷണത്തില്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരളാ പൊലീസില്‍ ടെക്‌നോളജി സെന്‍റര്‍ വരുന്നു.പോലീസിലെ പല വിഭാഗങ്ങളായി ചിതറി നിള്‍ക്കുന്ന സാങ്കേതിക വിഭാഗങ്ങളാണ് ഇനി മുതല്‍ ഒരു കുടകീ‍ഴില്‍ വരിക. വിശദമായ രൂപരേഖ തയ്യാറാക്കാനായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചുകേസന്വേഷണം മുതല്‍ കുറ്റപത്ര സമര്‍പ്പണം വരെ നീണ്ട് നിള്‍ക്കുന്നതാണ് പോലീസിന്‍റെ ഒൗദ്യോഗിക ജോലിഭാരം .എന്നാല്‍ പല തട്ടുകളായി വിഘടിച്ച്‌ നിള്‍ക്കുന്ന സാങ്കേതിക വിഭാഗത്തെ ഒരു കുടക്കീ‍ഴില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ടെക്നോളജി സെന്‍റര്‍ രൂപീകരികാകാന്‍ പോലീസ് ഒരുങ്ങുന്നത്.വയര്‍ലെസ് അടക്കമുളള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ടെലികമ്യൂണിക്കേഷന്‍ വിഭാഗം, ഇന്‍ഫര്‍മേഷന്‍ & കമ്യൂണിക്കേഷന്‍ ടെക്‌നോളജി, കേസുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന സി സി റ്റി എന്‍ എസ് വിഭാഗം, പോലീസ് ഡാറ്റാ സെന്‍റര്‍‍, റിസര്‍ച്ച്‌ & ഡെവലപ്‌മെന്‍റ് സെന്‍റര്‍, സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍, പോലീസ് ഫോട്ടോഗ്രാഫി യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ടെക്നോളജി സെന്‍ററിന് കീ‍ഴില്‍ പ്രവര്‍ത്തിക്കുക.ഇതിന്‍റെ വിശദമായ രൂപരേഖ സമര്‍പ്പിക്കുന്നതിന് എസ് സി ആര്‍ ബി മേധാവി ടോമിന്‍ തച്ചങ്കരി ചെയര്‍മാനും, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് ഏബ്രഹാം,ഐ ജി പി വിജയന്‍ ‍, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി ഐ ജി ഷെഫീന്‍ അഹമ്മദ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ്, ടെലികമ്യൂണിക്കേഷന്‍ എസ് പി ഇന്‍ഫര്‍മേഷന്‍ & കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ് പി എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു.സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കനാണ് ഡിജിപി ലോക്‌നാഥ് ബെഹറ ഒരുങ്ങുന്നത് . ടെക്നോളജി സെന്‍റര്‍ രൂപീകരിക്കുന്നതോടെ കുറ്റാന്വേഷണത്തില്‍ അത് നിര്‍ണ്ണായകമായ കാല്‍വെയ്പ്പായി മാറും

RELATED ARTICLES
- Advertisment -

Most Popular

Recent Comments