ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ,ബൗളര്‍മാരെ വട്ടം കറക്കി ഇംഗ്ലണ്ട് വാലറ്റം

ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം കൊണ്ട് ശ്രേദ്ധേയമായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ വെളിച്ച കുറവ് മൂലം മത്സരം നിര്‍ത്തിവെക്കുമ്ബോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഇംഗ്ലണ്ടിനെ കുറാനും റഷീദും ചേര്‍ന്ന 8ആം വിക്കറ്റ് കൂട്ടുകെട്ട് 100 റണ്‍സ് കടത്തുകയായിരുന്നു.മത്സരം നിര്‍ത്തിവെക്കുമ്ബോള്‍ 30 റണ്‍സോടെ കുറാനും 15 റണ്‍സോടെ റഷീദും ക്രീസിലുണ്ട്. 3 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 144 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡ് ഉണ്ട്. ഫീല്‍ഡിങ്ങില്‍ ഇന്ത്യ കൈവിട്ട അവസരങ്ങളാണ് വാലറ്റ നിരയില്‍ മികച്ച സ്കോര്‍ കണ്ടെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.നേരത്തെ നാല് വിക്കറ്റ് എടുത്ത ഇഷാന്ത് ശര്‍മയുടെയും മൂന്ന് വിക്കറ്റ് എടുത്ത അശ്വിനിന്റെയും മികച്ച ബൗളിങ്ങിന് മുന്‍പിലാണ് ഇംഗ്ലണ്ട് മുന്‍ നിര മുട്ട് മടക്കിയത്.