മലമ്പുഴ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

malambhuzha

മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകളും ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. ബുധനാഴ്ച മൂന്ന് സെന്റീമീറ്റര്‍ ആണ് ഷട്ടറുകൾ ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോൾ ഷട്ടറുകള്‍ 9 സെന്റീമീറ്റര്‍ ആയി ഉയര്‍ത്താന്‍ തീരുമാനമായത്. കല്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു.