Friday, March 29, 2024
HomeNationalദൈവം രാജ്യത്തിന് നല്‍കിയ സമ്മാനമാണ് നരേന്ദ്രമോദി:മധ്യപ്രദേശ് മുഖ്യമന്ത്രി

ദൈവം രാജ്യത്തിന് നല്‍കിയ സമ്മാനമാണ് നരേന്ദ്രമോദി:മധ്യപ്രദേശ് മുഖ്യമന്ത്രി

ദൈവം രാജ്യത്തിന് നല്‍കിയ സമ്മാനമാണ് നരേന്ദ്രമോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യയുടെ പുരോഗതിയും വികസനവും മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചൗഹാന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ റോഡ് ഷോയ്‌ക്കിടെ ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാതായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്, ബി.ജെ.പിക്ക് ശക്തമായ ഒരു എതിരാളിയല്ലെന്നും രാജാക്കന്‍മാരുടെയും വ്യവസായികളുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” അവര്‍ക്ക് ജനങ്ങളുടെ പ്രശ്ഡനങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല. ജനങ്ങളെ പ്രജകളായാണ് കോണ്‍ഗ്രസ് കാണുന്നത്. മദ്ധ്യപ്രദേശിലെ ജനങ്ങള്‍ തന്നെ ഒരു സഹോദരനായും അമ്മാവനുമായൊക്കെയാണ് കാണുന്നത്. അതില്‍ വളരെയധികം സന്തോഷമുണ്ട്”- ചൗഹന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മദ്ധ്യപ്രദേശിലേക്ക് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയും വരെ തമാശ പറഞ്ഞുകൊണ്ട് അവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ചൗഹാന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments