വൈദീകൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൊഴി മാറ്റി

വൈദീകൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാവ് മൊഴി മാറ്റിയതിന് പിന്നാലെ പിതാവും മൊഴി മാറ്റി. സംഭവത്തില്‍ ഉഭയസമ്മത പ്രകാരമാണ് ബന്ധമുണ്ടായതെന്ന് പെണ്‍കുട്ടി കോടതിയോട് പറഞ്ഞിരുന്നു. മാത്രമല്ല പ്രതിയായ വൈദികന്‍ റോബിന്‍ വടക്കാഞ്ചേരിക്കെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ അറിയിച്ചിരുന്നു. അമ്മയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് അച്ഛനും ഇതേ നിലപാടില്‍ രംഗത്ത് വന്നിരിക്കുന്നത്. രേഖകളില്‍ നല്‍കിയിട്ടുള്ളതല്ല കുട്ടിയുടെ യഥാര്‍ത്ഥ പ്രായമെന്നും അച്ഛന്‍ ആവര്‍ത്തിച്ചു.പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ജനന തീയതി തെറ്റാണെന്നും കുട്ടി കോടതിയെ ബോധിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പെണ്‍കുട്ടി 1999ലാണ് ജനിച്ചതെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 1997ലാണ് കുട്ടി ജനിച്ചതെന്നും കുട്ടിയുടെ അമ്മ കോടതിയെ ബോധിപ്പിച്ചു.