Wednesday, September 11, 2024
HomeNationalലോക്കി റാന്‍സംവെയര്‍; കമ്പ്യൂട്ടറുകള്‍ക്കു പുതിയ ഭീഷണി

ലോക്കി റാന്‍സംവെയര്‍; കമ്പ്യൂട്ടറുകള്‍ക്കു പുതിയ ഭീഷണി

വാണക്രെെയ്ക്കും പിയെച്ച വൈറസിനും പിന്നാലെ കമ്പ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സ്പാം മെയിലുകളായാണു വൈറസ് എത്തുന്നത്.

മെയില്‍ തുറന്നാലുടന്‍ ഇതു കമ്പ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വന്‍തുക പ്രതിഫലം നല്‍കിയാലേ കമ്പ്യൂട്ടറുകള്‍ തുറക്കാനാകൂ. ഒന്നരലക്ഷം രൂപവരെ പ്രതിഫലമായി ഈടാക്കുന്നുന്നൊണു വിവരം. നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.

വൈറസിനെ കുറിച്ച് കേരള പൊലീസിന്റെ സൈബര്‍ വിഭാഗം സൈബര്‍ ഡോമും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ജാത ഇ-മെയിലുകളോ ലിങ്കുകളോ തുറക്കരുതെന്നും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments