Sunday, September 15, 2024
HomeKeralaകണ്ണന്താനത്തിന് കേരള മുഖ്യമന്ത്രിയുടെ വക ആശംസകൾ

കണ്ണന്താനത്തിന് കേരള മുഖ്യമന്ത്രിയുടെ വക ആശംസകൾ

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൺസ് കണ്ണന്താനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. കണ്ണന്താനത്തിന് ഓണസമ്മാനമാണ് പുതിയ സ്ഥാനലബ്ധിയെന്നും കേരളത്തിനായി പ്രയത്നിക്കാൻ അദ്ദേഹത്തിന് അത് ഊർജം പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം: 
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർക്ക്, വിശിഷ്യ, ദീർഘകാല സുഹൃത്ത് കൂടിയായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ. ശ്രീ കണ്ണന്താനത്തിന് ഓണ സമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാൻ അദ്ദേഹത്തിന് അത് ഊർജം പകരുമെന്നും കരുതുന്നു. ദേശീയ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ സജീവമായി ഇടപെടുമ്പോൾ തന്നെ ക്യാബിനറ്റിലെ കേരളത്തിന്‍റെ ശബ്ദമാകാൻ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു. കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നൽകാനാകും എന്ന് പ്രത്യാശിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments