Wednesday, September 11, 2024
HomeInternationalവിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചു ; ഉത്തരകൊറിയ

വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചു ; ഉത്തരകൊറിയ

ഹൈഡ്രജൻ ബോംബ്​ ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ. ആധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ വികസിപ്പിച്ചെടുത്തുവെന്നാണ്​ അവകാശവാദം.

മിസൈൽ ഉത്തരകൊറിയൻ ​എകാധിപതി കിം ​ജോംഗ്​ ഉൻ പരിശോധിക്കുന്നതി​​ന്‍റെ ദൃശ്യങ്ങളും കൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടിട്ടുണ്ട്. പൂർണമായും പ്രാദേശികമായാണ്​ ഹൈഡ്രജൻ ബോംബ്​ വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയൻ അധികൃതർ വ്യക്തമാക്കി. അതേസമയം, ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments