ദുരിതാശ്വാസ തുക തട്ടിയെടുക്കാനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു

kuttanad flood

ദുരിതാശ്വാസ തുക തട്ടിയെടുക്കാനായി വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃക്കലങ്ങോട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ടി അലി ഫൈസലിനും താത്ക്കാലിക ജീവനക്കാരനായ ഓവര്‍സിയര്‍ എ. സതീശനുമെതിരെ നടപടി കൈക്കൊണ്ടതായാണ് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കിയത്. പ്രമുഖ മാധ്യമമാണ് വാര്‍ത്ത പുറത്തറിയിക്കുന്നത്. ഉദ്യോഗസ്ഥരെ സ്രാവ്‌വേസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് തട്ടിപ്പിലൂടെ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കായി ലക്ഷങ്ങളുടെ ശുപാര്‍ശ നടത്തിയത്. തൃക്കലങ്ങോടുള്ള ആഡംബര വീട്ടില്‍ പതിനായിരം രൂപ ചിലവ് വരുന്ന പണികള്‍ക്കായി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കിയത് 5,79, 225 രൂപയാണ്. ഇതിനടുത്തുള്ള മറ്റൊരു വീടിനും 3,86,150 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായമായ 10000 രൂപ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.