ടൈറ്റാനിയം അഴിമതി കേസ് സിബിഐ അന്വേഷിക്കും

cbi

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ടു. സ്ഥാപനത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. 2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്ത് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നിരുന്നത്.ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹീം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന 2004-2006 കാലത്താണ് വിവാദമായ സംഭവം.

തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ മാലിന്യസംസ്‌കരണത്തിനുള്ള പ്ലാന്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷിച്ചിരുന്നു. ഇടപാടില്‍ 80 കോടി രൂപ നഷ്ടമുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ടൈറ്റാനിയത്തിലെ ആറ് ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കിയായിരുന്നു വിജിലന്‍സ് അന്വേഷണം