അഫ്ഗാനിസ്താനിലെ അഞ്ച് സൈനീകതാവളങ്ങളില്‍ നിന്ന് യുഎസ് സൈന്യം 135 ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍മാറുമെന്ന് റിപ്പോർട്ട് . താലിബാനുമായി യുഎസ് നടത്തിയ കരാറിന്റെ സുപ്രധാന വിശദാംശങ്ങള്‍ പുറത്തുവിട്ടത് യുഎസ് പ്രതേക ദുതന്‍ സല്‍മായ് ഖലീല്‍സാദാണ്. താലിബാനുമായുള്ള സമാധാന കരാറിനായി ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരികയാണ് ഖലീല്‍സാദ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ കഴിഞ്ഞദിവസം സമാപിച്ച അവസാനവട്ടചര്‍ച്ചയിലെ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്തിമകരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വ്യവസ്ഥകള്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഖലീല്‍സാദ് അറിയിച്ചു. കരാറിനനുസരിച്ചു നിബന്ധനകള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ 135 ദിവസങ്ങള്‍ക്കകം അഫ്ഗാനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് യുഎസ് സൈന്യം പിന്മാറും. ഇരുകക്ഷികളും അന്തിമ കരാറിന്റെ പടിവാതില്‍ക്കലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാനുമായുള്ള കരാറിന്റെ കരടുരൂപം കഴിഞ്ഞ തിങ്കളാഴ്ച ഖലീല്‍സാദ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ചര്‍ച്ച ചെയ്തിരുന്നു. 14000ത്തിലധികം യുഎസ് സൈനികരും 17000 നാറ്റോ സൈനികരും നിലവില്‍ അഫ്ഗാനില്‍ തുടരുന്നുണ്ട്.
അഫ്ഗാനിസ്താനിലെ അഞ്ച് സൈനീകതാവളങ്ങളില്‍ യുഎസ് സൈന്യം പിന്‍മാറുമെന്ന് റിപ്പോർട്ട്
RELATED ARTICLES