ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി

chidhambaram arrested

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിന്‍റ സി.ബി.ഐ കസ്റ്റഡി തുടരും. അതുവരെ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കില്ലെന്ന് പി ചിദംബരത്തിന്‍റ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിക്ക് ഉറപ്പ് നല്‍കി.

പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹര്‍ജി ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരം ഹര്‍ജി നല്‍കിയത്. ഇടക്കാല ഉത്തരവൊന്നും ഇല്ലാത്തതിനാല്‍ കസ്റ്റഡി നിലനില്‍ക്കുമെന്നായിരുന്നു സി.ബി.ഐ വാദം.