ചികിത്സിക്കാന്‍ കാശില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച ആറുമാസം പ്രായമുള്ള മകനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് ബേലുകുറിച്ചി സ്വദേശിയായ പി അന്‍ബുകോടി (32) ആത്മഹത്യ ചെയ്തത്. ഞായറാഴ്ചയാണ് ഇവരുടെ മകന് അസുഖം തുടങ്ങിയത്. ഇരുവരും മകനെയുംകൊണ്ട് സേലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തുകയും മകന് ഡെങ്കിപ്പനിയാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസത്തെ ചികിത്സയ്ക്കായി നാലായിരത്തോളം രൂപ ചിലവാകുമെന്നും ആശുപത്രി അധികൃതര്‍ ഇവരോട് പറഞ്ഞു. ഇരുവരും തിങ്കളാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ തിരിച്ചെത്തി. മകനെ ചികിത്സിക്കാന്‍ കഴിയാത്തതില്‍ ദുഖിതയായിരുന്ന അന്‍ബുകോടിയെ പെരിയസാമി ആശ്വസിപ്പിച്ചെങ്കിലും അവര്‍ ഉറങ്ങാതെ രാത്രി മുഴുവന്‍ മകന് കൂട്ടിരുന്നു. രാത്രി 3 മണിയോടെ ഉറങ്ങാന്‍ പോയ പെരിയസാമി 3.45ഓടെ ഉണര്‍ന്നപ്പോള്‍ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മകനെയുമെടുത്ത് അന്‍ബുകോടി കിണറ്റില്‍ ചാടിയെന്ന് മനസിലായത്. കിണറ്റിനകത്ത് ഇരുവരുടെയും മൃതദേഹം കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകനെ കൂടാതെ ഒമ്പത് വയസുകാരിയായ മകളും ദമ്പതികള്‍ക്കുണ്ട്.
കാശില്ലാത്തതിനാല്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്തു
RELATED ARTICLES