Friday, April 19, 2024
HomeNationalവിവാദ ആൾദൈവത്തിന്റെ വ​ള​ർ​ത്തു മ​ക​ൾ ഹ​ണി​പ്രീ​ത് അ​റ​സ്റ്റി​ലാ​യി

വിവാദ ആൾദൈവത്തിന്റെ വ​ള​ർ​ത്തു മ​ക​ൾ ഹ​ണി​പ്രീ​ത് അ​റ​സ്റ്റി​ലാ​യി

ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ വ​ള​ർ​ത്തു മ​ക​ൾ ഹ​ണി​പ്രീ​ത് അ​റ​സ്റ്റി​ലാ​യി. ച​ണ്ഡി​ഗ​ഡി​ൽ ഹൈ​വേ​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​ണി​പ്രീ​തി​നൊ​പ്പം മ​റ്റൊ​രു സ്ത്രീ​യു​മു​ണ്ടാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ 36 ദി​വ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഹ​ണി​പ്രീ​ത് ഇ​ന്ത്യാ ടു​ഡേ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖം സം​പ്രേ​ക്ഷ​ണം ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

ത​നി​ക്കെ​തി​രെ​യും ഗു​ർ​മീ​തി​നെ​തി​രെ​യു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചാ​ണ് ഗു​ർ​മി​ത് ഇ​ന്ത്യാ ടു​ഡേ‍​യി​ൽ ലൈ​വാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ത​നി​ക്ക് ഗു​ർ​മീ​തു​മാ​യു​​ള്ള​തെ​ന്ന് ഹ​ണി​പ്രീ​ത് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സി​ർ​സ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ആ​രും മാ​ന​ഭം​ഗ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ക​ള​വാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷം ഹ​ണി​പ്രീ​ത് ഒ​ളി​വി​ലാ​യി​രു​ന്നു. ഹ​ണി​പ്രീ​തി​നെ, ഹ​രി​യാ​ന സ​ർ​ക്കാ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments