മൂന്നോ നാലോ ജെയ്ഷെ ഭീകരർ ദില്ലിയിൽ കടന്നെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

terrorism

രാജ്യ തലസ്ഥാനത്ത് ജെയ്ഷെ മുഹമ്മദ് ഭീകരർ കടന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി. മൂന്നോ നാലോ ജെയ്ഷെ ഭീകരർ ദില്ലിയിൽ കടന്നെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.

ആകെ എട്ടിലധികം ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്നുണ്ട്. സൈന്യത്തിനെതിരെ ചാവേർ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

അമേരിക്കൽ രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായാണ് വിവരം. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് കേന്ദ്രീകൃത സംഘടകൾ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിരുന്നു. ഇതിനെത്തുടർന്ന് പലയിടങ്ങളിലും ജാ​ഗ്രത നിർദ്ദേശം നൽകിയിരുന്നു.